രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായി അഭിപ്രായഭിന്നതയില്ല: രാജ്നാഥ് സിംഗ്

തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (21:58 IST)
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായി ഒരു അഭിപ്രായ ഭിന്നതയുമില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാഹുലുമായുള്ള അഭിപ്രായവ്യത്യാസം തികച്ചും രാഷ്ട്രീയപരമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
 
രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും രാഹുല്‍ ഗാന്ധിയുമായി ഭിന്നതയുണ്ട്. എന്നാല്‍ അതൊരിക്കലും വ്യക്തിപരമായ തലത്തിലേക്ക് എത്തിക്കാന്‍ ബി ജെ പി ആഗ്രഹിക്കുന്നില്ല - രാജ്നാഥ് സിംഗ് വ്യക്തമാക്കി. 
 
റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് രാജ്നാഥ് സിംഗിന്‍റെ പ്രസ്താവന. 
 
2019ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരിക്കാം അടുത്ത കാലത്തായി രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനത്തിന്‍റെ എണ്ണത്തില്‍ കൂടുതലുണ്ടായതെന്നും ആഭ്യന്തരമന്ത്രി പരിഹസിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍