ദേശീയ തലത്തില്‍ ബി ജെ പി വിരുദ്ധ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുന്നതിന്റെ സൂചനയായാണ് പാറ്റ്നയിലെ സത്യപ്രതിജ്ഞ ചടങ്ങ് വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍, കോണ്‍ഗ്രസിനു കൂടി പങ്കാളിത്തമുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയില്ല.