രാഹുല്‍ ധ്യാനത്തിലാണ് ശല്യപ്പെടുത്തരുത്....!

തിങ്കള്‍, 23 മാര്‍ച്ച് 2015 (12:41 IST)
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് മുങ്ങിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മ്യാന്മറിലെ യാംഗൂണില്‍ ഉണ്ടെന്ന്‍ പാര്‍ട്ടി നേതൃത്വം വെളിപ്പെടുത്തി. യാംഗൂണിലെ ബൌദ്ധ ധ്യാന പരിശീലന കേന്ദ്രമായ സത്യനാരായണ്‍ ഗോയങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് രാഹുല്‍ ഇപ്പോഴുള്ളതെന്നാണ് പാര്‍ട്ടി പറയുന്നത്. കഠിനമായ ധ്യാനമായ വിപസന ധ്യാനം പരിശീലിക്കാനാണ് രാഹുല്‍ മ്യാന്മറില്‍ എത്തിയതെന്നും കോണ്‍ഗ്രസ് പറയുന്നു.

ബുദ്ധമത സ്ഥാപകനായ ശ്രീബുദ്ധന്‍ ആവിഷ്കരിച്ച ധ്യാന രീതിയാണ് വിപസന ധ്യാനം. നിലവില്‍ ഇത് ഇന്ത്യയില്‍ അത്ര പ്രചാരത്തിലുളതല്ല. കഠിനമായ പരിശീലമാണ് ഇതിനുള്ളത്. പരിശീലന കാലയളവില്‍ പുറം ലോകവുമായുള്ള ബന്ധങ്ങളെല്ലാം വിഛേദിച്ചിരിക്കണം. ആശയ വിനിമയം ധ്യാനം പരിശീലിപ്പിക്കുന്ന ഗുരുവുമായി മാത്രമേ പാടുള്ളു എന്നാണ് രീതി. മനസിനെ ശാന്തമാക്കാനും,. കാര്യങ്ങളെ അവയുടെ യഥാര്‍ഥ്യത്തോടെ അംഗീകരിക്കാനും മനസിലാക്കാനും വിപസന ധ്യാനത്തിന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്.

അടുത്ത് മാസം നടക്കാനിരിക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയേക്കുമെന്ന് പ്രചരണം നടക്കുന്നതിനിടെയാ‍ണ് മനസിനെ നിയന്ത്രിക്കാനുള്ള ധ്യാനം പരിശീലിക്കാന്‍ രാഹുല്‍ പോയതായൂള്ള വാര്‍ത്തകള്‍ വരുന്നത്. ധ്യാനത്തിലൂടെ ലഭിച്ച തീവ്രമായ ശാന്തതയും കരുത്തുമായി പാര്‍ട്ടിയെ നയിക്കാനാണ് രാഹുലിന്റെ തീരുമാനമെന്നാണ് വിവരം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക