തിരഞ്ഞെടുപ്പ് തോല്‍വി; കുറ്റം രാഹുലിന്റേതല്ല: എകെ ആന്റണി കമ്മീഷന്
ശനി, 16 ഓഗസ്റ്റ് 2014 (11:55 IST)
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത പരാജയത്തിന് രാഹുല്‍ ഉത്തരവാദിയല്ലെന്ന് എ കെ ആന്റണി കമ്മീഷന്.പാര്‍ട്ടി ഘടകങ്ങളുടെ ബലക്ഷയവും മാധ്യമങ്ങള്‍ ബിജെപിക്ക് അനുകൂലമായതുമാണ് തോല്‍വിക്ക് കാരണമായതെന്ന് കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു.തോല്‍വിയുടെ കാരണം രാഹുല്‍ ഗാന്ധിയാണെന്നുള്ള പ്രചരണം പാര്‍ട്ടിയുടെ വിശ്വാസ്യത കുറയ്ക്കുമെന്നും കമ്മീഷന് അഭിപ്രായപ്പെട്ടു.റിപ്പോര്‍ട്ട് കമ്മീഷന് സോണിയ ഗാന്ധിയ്ക്ക് കൈമാറി.
പരാജയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനോ ഉത്തരവാദികളല്ല തോല്‍വിയുടെ കാരണം ജനവിരുദ്ധ നയങ്ങളാണ് കമ്മീഷന് അഭിപ്രായപ്പെട്ടു.
നേരത്തെ രാഹുല്‍ ഗാന്ധിയ്ക്കെതിരെ കമ്മീഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ പിസിസി അദ്ധ്യക്ഷന്മാര്, സിഎല്‍പി നേതാക്കള്‍, വിവിധ പാര്‍ട്ടി ഘടകങ്ങള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.