രഘുറാമിന് അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് ഉണ്ടെന്നും മാനസികമായി ഇന്ത്യാക്കാരനല്ലാത്ത ഇദ്ദേഹം ചിക്കാഗോയിലേക്ക് മടങ്ങി പോകുന്നതാണ് നല്ലതെന്നും സ്വാമി കത്തിലൂടെ പറയുന്നു. രണ്ട് വർഷംകൊണ്ട് ബാങ്കുകളിലെ കിട്ടാക്കടം 3.5 കോടി ആയി വർധിച്ചു. മനപൂർവ്വമാണിത്. ഇതിന്റെ പൂർണ ഉത്തരവാദിത്വം രഘുറാമിനാണ്. മനപ്പൂര്‍വ്വം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കത്തിൽ പറയുന്നു.
2013ല്‍ ആർ ബി ഐയുടെ 23 ആം ഗവര്‍ണര്‍ ആകുന്നതിനു മുമ്പ് ചിക്കാഗോ ബൂത്ത് സ്‌കൂള്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു രഘുറാം രാജൻ. പ്രൊഫസർ ജോലിയില്‍ നിന്നും അവധിയെടുത്താണ് റിസർവ്വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ രഘുറാം രാജന്‍ ഇരിക്കുന്നത്. രഘുറാം രാജൻ ആർ ബി ഐയുടെ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും രാജിവെച്ച് ചിക്കാഗോയിലേക്ക് പോകണമെന്ന് സ്വാമി നേരത്തേ ആവശ്യപ്പെട്ടിരുന്നു.