സിന്ധുവിനെ പരിശീലിപ്പിച്ച ഗോപിചന്ദ് മോശം പരിശീലകനോ ?; തെലങ്കാന ഉപമുഖ്യമന്ത്രിയുടെ പ്രസ്‌താവന വിവാദത്തില്‍

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2016 (20:58 IST)
റിയോ ഒളിമ്പിക്​സിൽ വെള്ളി മെഡൽ നേടിയ പിവി സിന്ധുവിന്​ വേണ്ടി പുതിയ കോച്ചിനെ കണ്ടെത്തുമെന്ന് പറഞ്ഞ തെലങ്കാന ഉപമുഖ്യമന്ത്രി മഹമൂദ്​ അലിയുടെ പ്രസ്‌താവന വിവാദത്തില്‍. ഗോപിചന്ദ് മികച്ച പരിശീലകനാണെങ്കിലും സിന്ധുവിന് ഇതിലും മികച്ച ഒരു പരിശീലകനെ തെലുങ്കാന സർക്കാർ കണ്ടെത്തി നൽകുമെന്നാണ് അലിയുടെ വാക്കുകളാണ് വിവാദത്തിലായിരിക്കുന്നത്.

റിയോയില്‍ നേടിയ വെള്ളി അടുത്ത ഒളിമ്പിക്സില്‍ സ്വര്‍ണമാക്കാന്‍ സിന്ധുവിന് കൂടുതല്‍ മെച്ചപ്പെട്ട പരിശീലനവും മികച്ച കോച്ചിനെയും ആവശ്യമാണ്. ഗോപിചന്ദ് മികച്ച പരിശീലകനാണെങ്കിലും സിന്ധുവിന് ഇതിലും മികച്ച ഒരു പരിശീലകനെ കണ്ടെത്തുമെന്നുമാണ് അലി പറഞ്ഞത്.

സിന്ധുവിനെ സ്വീകരിക്കാന്‍ ഹൈദരാബാദിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് മന്ത്രിയുടെ ഞെട്ടിപ്പിക്കുന്ന പ്രതികരണം. അതിനിടെ സിന്ധുവിനെ സ്വന്തമാക്കുന്നതിനായി തെലുങ്കാനയും ആന്ധ്രാപ്രദേശും തമ്മില്‍ ശ്രമം ശക്തമായി.

ഗോപീചന്ദ് അക്കാദമിയിൽനിന്നു പരിശീലനം നേടി ഒളിമ്പിക്സിൽ മെഡൽ നേടിയ താരങ്ങളാണ് സിന്ധുവും സൈന നെഹ്‌വാളും.  അഞ്ചുതവണ ലോകജേതാവായ ചൈനയുടെ ലിൻ ഡാനെ ഒളിമ്പിക്സ് ക്വാർട്ടറിൽ അട്ടിമറിച്ച കെ ശ്രീകാന്തും ഗോപീചന്ദ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. ഒളിമ്പിക്സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും സിന്ധു
Next Article