പഞ്ചാബി എഴുത്തുകാരി പത്മശ്രീ പുരസ്കാരം തിരിച്ചു നല്കുന്നു

ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (17:20 IST)
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരെ സാഹിത്യരംഗത്ത് നിന്നുള്ള പ്രതിഷേധം ശക്തമാകുന്നു. പഞ്ചാബി എഴുത്തുകാരി ദലിപ് കൌര്‍ തിവാന തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം തിരിച്ചുനല്കാന്‍ തീരുമാനിച്ചു.
 
രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയിലും വര്‍ഗീയവാദത്തിലും പ്രതിഷേധിച്ചാണ് എഴുത്തുകാരിയുടെ ഈ തീരുമാനം. സാഹിത്യ അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയ മറ്റ് എഴുത്തുകാര്‍ക്ക് തിവാന ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 1971ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ തിവാനയ്ക്ക് 2004ലാണ് പത്മശ്രീ നല്‍കിയത്.
 
നീതിക്കു വേണ്ടി നില കൊള്ളുന്നവരും സത്യം പറയുന്നവരും കൊല്ലപ്പെടുന്നത് രാജ്യത്തിന്റെ പ്രതിച്‌ഛായക്ക് കളങ്കമേല്‍പ്പിച്ചിരിക്കുകയാണെന്നും തിവാന പ്രസ്താവനയില്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക