അമൃത്‌സർ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ വാൻ ഇടിച്ച് 10 മരണം, 7 പേരുടെ നില ഗുരുതരം

തിങ്കള്‍, 23 മെയ് 2016 (13:08 IST)
പഞ്ചാബിലെ ബൊപാരയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ വാൻ ഇടിച്ച് പത്ത് മരണം. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബൊപാരയിലെ അമൃത്‌സ‌ർ - മെഹ്ത റോഡിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഗോൾഡൻ ക്ഷേത്രത്തിൽ നിന്നും മടങ്ങുകയായിരുന്ന യാത്രാക്കാർ അടങ്ങിയ വാൻ ട്രക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
 
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു വാൻ. നിർത്തിയിട്ടിരുന്ന ലോറി ഡ്രൈവർ കണ്ടിരുന്നില്ലെന്ന് യാത്രാക്കാർ വ്യക്തമാക്കി. അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ നാല് പേർ മരിച്ചിരുന്നു.
 
വാനിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റവരെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക