രണ്ടാം ക്ലാസ് വിദ്യാർത്ഥിയെകൊണ്ട് വിസർജ്യം നീക്കിച്ച ഗവൺമെന്റ് അധ്യാപികയ്‌ക്ക് തടവുശിക്ഷ. നാമക്കൽ മുനിസിപ്പൽ സ്കൂൾ അധ്യാപിക വിജയലക്ഷ്മിയെയാണ് അഞ്ചുവർഷം തടവിന് ശിക്ഷിച്ചത്. കൂടാതെ 1000 രൂപ പിഴയും ഒടുക്കണമെന്നും മജിസ്റ്റ്ട്രേറ്റ് കോടതി വിധിച്ചു. പിന്നോക്കവിഭാഗക്കാരിയായ ബാലനെക്കൊണ്ട് അധ്യാപിക നിർബന്ധിച്ച് മാലിന്യം നീക്കം ചെയ്യിക്കുകയായിരുന്നു.