തമാശയ്ക്ക് മലദ്വാരത്തിലൂടെ എയര്‍ കമ്പ്രസര്‍ കയറ്റി, 16 കാരന് ദാരുണാന്ത്യം; ബന്ധു അറസ്റ്റില്‍

ശനി, 9 ഡിസം‌ബര്‍ 2023 (10:47 IST)
എയര്‍ കമ്പ്രസര്‍ മലദ്വാരത്തിലൂടെ കയറ്റിയതിനെ തുടര്‍ന്ന് 16 കാരന് ദാരുണാന്ത്യം. പൂനെ സ്വദേശി മോത്തിലാല്‍ എന്ന കൗമാരക്കാരനാണ് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണം. തിങ്കളാഴ്ച പൂനെയിലെ ഹഡാസ്പര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാവ് നിര്‍മാണ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. 
 
മോത്തിലാലിന്റെ ബന്ധുവായ ധീരജ് ഗോപാല്‍ സിംഗ് ഗൗഡ് (21) ആണ് പിടിയിലായത്. തമാശയ്ക്ക് വേണ്ടി മോത്തിലാലിന്റെ മലദ്വാരത്തിലൂടെ എയര്‍ കമ്പ്രസറിന്റെ ഹോസ് കയറ്റുകയായിരുന്നെന്ന് ധീരജ് പറയുന്നു. പരസ്പരം കളിയാക്കി സംസാരിക്കുന്നതിനിടെയാണ് സംഭവം. 
 
കമ്പ്രസര്‍ മലദ്വാരത്തില്‍ കയറിയതിനു പിന്നാലെ മോത്തിലാല്‍ വേദന കൊണ്ടു പുളഞ്ഞു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മോത്തിലാല്‍ മരിച്ചു. കമ്പ്രസര്‍ മലദ്വാരത്തിലൂടെ കയറിയതു കാരണം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍