ഡൽഹിയേയും മറികടന്ന് പുണെ: കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേമുക്കാൽ ലക്ഷം കടന്നു

ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (12:17 IST)
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഡൽഹിയേയും മറികടന്ന് പൂണെ. തിങ്കളാഴ്‌ച 1931 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ള നഗരമായി പൂണെ മാറി. ഇതുവരെ 1,75,105 കേസുകളാണ് പൂണെയിൽ റിപ്പോർട്ട് ചെയ്‌തത്. രോഗബാധിതരുടെ എണം കൂടുതലുണ്ടായിരുന്ന ഡൽഹിയിൽ ആകെ 1,74,748 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.
 
നിലവിൽ രാജ്യത്ത് ഏറ്റവുമധികം പേർ ചികിത്സയിലുള്ളതും പൂണെയിലാണ്.52,172 പേരാണ് പുണെയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മുംബൈയില്‍ 20,000 പേരും ഡല്‍ഹിയില്‍ 15,000 പേരും ചികിത്സയിലുണ്ട്.  പൂണെയിൽ 1,18,324 പേർ രോഗമുക്തരായപ്പോൾ 4,069 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തിങ്കളാഴ്‌ച മഹാരാഷ്ട്രയിൽ 11,852 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ 24,583 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍