സമരം നിര്‍ത്തിയില്ലെങ്കില്‍ പുറത്താക്കുമെന്ന് പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡയറക്‌ടര്‍ നോട്ടീസ്
ബുധന്‍, 15 ജൂലൈ 2015 (18:22 IST)
പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡയറക്‌ടറുടെ നോട്ടീസ്. സമരം അവസാനിപ്പിച്ചില്ലെങ്കില്‍ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടിയുണ്ടാകുമെന്നാണ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ബിജെപി നേതാവും നടനുമായ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചതിനെതിരെയാണ് പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ സമരം നടന്നു വരുന്നത്.
അടൂര്‍ ഗോപാലകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ഒഴിവാക്കി ഗജേന്ദ്രചൗഹാനെ നിയമിച്ചതാണ് സമരത്തിനിടയാക്കിയത്. സമരത്തിന് പിന്തുണയുമായി ഋഷി കപൂര്‍, അനുപം ഖേര്‍, നവാസുദ്ദീന്‍ സിദ്ദിഖി തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ, വിദ്യാഭ്യാസ സ്‌ഥാപനത്തിന്റെ തലപ്പത്ത് ആരുവേണം എന്ന് തീരുമാനിക്കേണ്ടത് വിദ്യാര്‍ത്ഥികളല്ലെന്ന പ്രതികരണവുമായി ഗജേന്ദ്രചൗഹാനെ പിന്തുണച്ച് ശക്‌തിമാന്‍ സീരിയല്‍ ഫെയിം മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു.