ഗജേന്ദ്ര ചൌഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനത്ത് നിന്നും മാറ്റുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥി സമരം. സമരം തുടങ്ങിയ ശേഷം വിദ്യാര്‍ത്ഥികളുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും എല്ലാം പരാജയമായിരുന്നു. ഗജേന്ദ്ര ചൌഹാനെ മേധാവി സ്ഥാനത്തു നിന്ന് മാറ്റുന്നത് അല്ലാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.