പുല്‍വാമ തീവ്രവാദി അക്രമണം; ചര്‍ച്ചയിൽ നിന്നും മോദി മുങ്ങി, പൊങ്ങിയത് മഹാരാഷ്ട്രയിലെ ഉദ്ഘാടന മാമാങ്കത്തിൽ

Webdunia
ഞായര്‍, 17 ഫെബ്രുവരി 2019 (10:54 IST)
കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദി അക്രമണത്തിന്റെ പശ്ചത്താലത്തില്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ നിന്നും വിട്ടു നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിക്ക് പകരം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് സര്‍വകക്ഷിയോഗം നയിച്ചത്. 
 
മഹാരാഷ്ട്രയില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിന്റെ തിരക്കിലായിരുന്നു നരേന്ദ്ര മോദി. ഇതിനാലാണ് സർവകക്ഷിയോഗത്തിൽ നിന്നും അദ്ദേഹം വിട്ടുനിന്നത്. അതേസമയം ഈ യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും പങ്കെടുത്തില്ല.
 
രാജ്യസുരക്ഷയ്ക്ക് പ്രധാനം നല്‍കുന്നതിനുള്ള കാര്യങ്ങള്‍ പ്രതിപക്ഷ കക്ഷികളെ ക്ഷണിക്കാനായി സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു. ഈ യോഗത്തിനെ രാഷ്ട്രീയ പാര്‍ട്ടികളെ സര്‍ക്കാരിന് വേണ്ടി ക്ഷണിച്ചത് രാജ്നാഥ് സിംഗാണ്. എന്നിട്ടും, പ്രധാനമന്ത്രിയുടെ അഭാവം ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article