പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു: രണ്ടു ഭീകരരെ സേന വധിച്ചു; ഒരു സൈനികന് വീരമൃത്യു

ശ്രീനു എസ്

ചൊവ്വ, 23 ജൂണ്‍ 2020 (11:55 IST)
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്നുരാവിലെ ഭീകരര്‍ ഒളിച്ചിരുന്ന പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുകയും ഭീകരര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഒരു സൈനികന്‍ വീരമൃത്യുവരിക്കുകയും ചെയ്തു. നിലവില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. മൂന്നുഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
 
കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ കൈയില്‍ നിന്നും രണ്ട് എകെ 47 തോക്കുകള്‍ പിടിച്ചെടുത്തു. ആക്രമത്തില്‍ പരിക്കേറ്റ സൈനികനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍