തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിക്ക് ഒരു താരപരിവേഷമുണ്ടെന്ന് കരുതുന്നില്ല. പ്രിയങ്കയേക്കാള്‍ സൌന്ദര്യമുള്ളവര്‍ ബി ജെ പിയില്‍ ഉണ്ടെന്ന് ആയിരുന്നു ഉത്തര്‍പ്രദേശിലെ ബി ജെ പി അധ്യക്ഷന്‍ കൂടിയായ വിനയ് കറ്റിയാര്‍ പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയാണ് നേതൃത്വം നല്കുന്നത്. ഈ സാഹചര്യത്തില്‍ ആയിരുന്നു വിനയ് കറ്റിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവന.
എന്നാല്‍, ബി ജെ പി അധ്യക്ഷന്റെ പ്രസ്താവന കേട്ട പ്രിയങ്ക ഗാന്ധി പൊട്ടിച്ചിരിച്ചു. പൊട്ടിച്ചിരിച്ച പ്രിയങ്ക ഗാന്ധി അദ്ദേഹം പറഞ്ഞതു ശാരിയാണെന്ന് അംഗീകരിക്കുകയും ചെയ്തു. രാജ്യത്തെ പൌരന്മാരില്‍ പകുതിയോളം വരുന്ന വിഭാഗത്തിനോട് ബി ജെ പിക്കുള്ള സമീപനമാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. പ്രിയങ്കയുടെ സഹായി പ്രീതി സഹായി ആണ് പ്രിയങ്കയുടെ പ്രതികരണം ട്വീറ്റ് ചെയ്തത്.