പഠനകാലത്ത് അമേരിക്കയില്‍ നിന്ന് നേരിടേണ്ടി വന്ന വര്‍ണവെറിയെ കുറിച്ച് തുറന്നുപറച്ചിലുമായി പ്രിയങ്കാ ചോപ്ര. തന്റെ 15മത്തെ വയസില്‍ അമേരിക്കയിലെ ഹൈസ്‌കൂള്‍ പഠനകാലത്താണ് ഇത്തരമൊരു അവഗണന തനിക്ക് നേരിടേണ്ടി വന്നതെന്ന് താരം പറഞ്ഞു. ഞാന്‍ എന്നെ കുറിച്ച് വളരെ ആത്മവിശ്വാസമുള്ള ആളെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ ഇത് കേട്ടെപ്പോള്‍ തന്റെ ആത്മവിശ്വാസമെല്ലാം പോയതായും താരം പറയുന്നു.