ദരിദ്രര്‍ക്കായി ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കും; എല്ലാവര്‍ക്കും വീട് നല്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്‌ട്രപതി

ചൊവ്വ, 23 ഫെബ്രുവരി 2016 (13:10 IST)
ദരിദ്രര്‍ക്കായി ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് നയപ്രഖ്യാപനപ്രസംഗത്തില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി. ദരിദ്രര്‍ക്കായി മൂന്ന് ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കും. 2022ല്‍ എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാഷ്‌ട്രപതി പറഞ്ഞു.
 
ദാരിദ്ര്യ നിര്‍മാര്‍ജ്ജനമാണ് സര്‍ക്കാരിന്‍റെ മുഖ്യ അജണ്ട. ഭക്ഷ്യസുരക്ഷക്കും ഭവന നിര്‍മാണത്തിനും മുന്‍ഗണന നല്‍കും. എല്ലാവരോടൊപ്പം എല്ലാവർക്കും വികസനം എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. മദ്രസ വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ വികസനത്തിന് പദ്ധതി ആവിഷ്കരിക്കും. ഗ്രാമങ്ങളുടെ വികസനത്തിന് മുന്‍ഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
 
ഈ മാസം 25ന് റെയില്‍വെ ബജറ്റും 29ന് പൊതുബജറ്റും അവതരിപ്പിക്കും. 

വെബ്ദുനിയ വായിക്കുക