അശ്ലീല സൈറ്റ് കണ്ടതിന് സൗദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍; യുവാവിന് കടുത്ത ശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ശനി, 19 മാര്‍ച്ച് 2016 (02:55 IST)
ബാലപീഡനം ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കാണാനായി അശ്ലീല സൈറ്റുകള്‍ നിരന്തരം കണ്ടിരുന്ന ഇന്ത്യക്കാരനായ യുവാവിനെ സൗദി പൊലിസ് അറസ്റ്റ് ചെയ്തു. കടുത്ത ശിക്ഷയായിരിക്കും ഇയാള്‍ക്കു ലഭിക്കുക. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ നാട്ടിലേക്കു നാടുകടത്തുമെന്നുമാണ് റിപ്പോര്‍ട്ട്. പിടിയിലായ ആളെക്കുറിച്ചു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അഞ്ചുവര്‍ഷം വരെ തടവും വന്‍ തുക പിഴയും ലഭിക്കുമെന്നാണ് സൂചന.

ഫേസ്‌ബുക്ക് ഐഡി ഉപയോഗിച്ച് വിവിധ സോഫ്‌റ്റ്‌ വെയറുകള്‍ ഉപയോഗിച്ചായിരുന്നു യുവാവ് അശ്ലീല സൈറ്റുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നത്. കുട്ടികളുടേതടക്കമുള്ള ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌ത് കാണുന്നത് യുവാവിന്റെ പതിവായിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ കുറ്റാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പിടിയിലാകുകയായിരുന്നു.

വെബ്ദുനിയ വായിക്കുക