ചോരയിൽ കുളിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസ് തടഞ്ഞ് ഡൽഹി പൊലീസ് വി ഐ പിക്ക് വഴിയൊരുക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്ത് പതിനാലാം നമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു സംഭവം നടന്നത്.
വി ഐ പിക്ക് വഴിയൊരുക്കാനായി ബാരിക്കേഡുകൾ വച്ച് റോഡ് തടഞ്ഞിരിക്കുകയായിരുന്നു. അരമണിക്കൂറോളം നേരം പൊലീസ് ആംബുലൻസ് കടത്തിവിട്ടില്ല. തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ആംബുലൻസ് വിട്ടയക്കുകയായിരുന്നു.
മലേഷ്യന്‍ പ്രധാനമന്ത്രിക്ക് വഴിയൊരുക്കാനാണ് പൊലീസ് റോഡുകള്‍ ബ്ലോക്ക് ചെയ്തത്. പ്രോട്ടോകോള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നാണ് പൊലീസുകാര്‍ പറയുന്നത്. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ആംബുലന്‍സ് കടത്തിവിട്ടെന്നും പൊലീസ് പറഞ്ഞു. നിരവധി കാറുകള്‍ക്ക് പിന്നില്‍ കുടുങ്ങി കിടക്കുകയായിരുന്നു ആംബുലന്‍സ്. തടസങ്ങള്‍ നീക്കി മുന്നിലെത്തിക്കാന്‍ താമസം വന്നെന്നും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ അറിയിച്ചു.