ജിയോയ്‌ക്ക് വീണ്ടും പണികിട്ടി; എതിര്‍പ്പുമായി പ്രധാനമന്ത്രിയുടെ ഓഫീസും

വെള്ളി, 2 ഡിസം‌ബര്‍ 2016 (20:07 IST)
4ജി ടെലികോം ദാതാക്കളായ റിലയന്‍‌സ് ജിയോ സൌജന്യ ഓഫര്‍ കാലാവധി നീട്ടി ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വമ്പന്‍ തിരിച്ചടികള്‍ തുടരുന്നു. റിലയൻസ് ജിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പരസ്യമായി ഉപയോഗിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിയില്ലാതെയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെയാണ് റിലയന്‍‌സ് വെട്ടിലായത്.

അനുമതിയില്ലായിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് അറിവുണ്ടായിരുന്നെന്നും വാർത്താ വിതരണ സഹമന്ത്രി രാജ്യവർധൻ സിംഗ് റത്തോഡ് പാർലമെന്റിൽ അറിയിച്ചു. രാജ്യസഭയിൽ സമാജ് വാദി പാർട്ടിയുടെ നീരജ് ശേഖറിന്റെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രിയുടെ മറുപടി.

അതേസമയം റിലയന്‍‌സ് ജിയോ തിരിച്ചടികള്‍ നേരിടുകയാണ്. ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജിയോയുടെ എല്ലാ ഓഫറുകളും പരിശോധിക്കുമെന്ന്​ ട്രായി വ്യക്തമാക്കുകയും ചെയ്‌തു.

ജിയോയുടെ ഇടപെടലുകളും നീക്കങ്ങളും ശ്രദ്ധിച്ചു വരുകയാണ്. ക്രത്യമമായ സമയത്ത് ശരിയായ ഇടപെടലുകള്‍ ഉണ്ടാകും.  എല്ലാ താരിഫ്​ പ്ലാനുകളും പരിശോധനക്ക്​ വിധേയമാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. വിഷയത്തില്‍ പരിശോധന തുടരുകയാണെന്നു ട്രായ്​ ചെയർമാൻ ആർ എസ്​ ശർമ്മ വാർത്ത ഏജൻസി​യോട്​ പറഞ്ഞു.

വെബ്ദുനിയ വായിക്കുക