‘പിഎംകെയും പൊയ്ക്കോട്ടെ, എന്നാലും ഞങ്ങള്‍ക്ക് പ്രശ്നമില്ല‘
തമിഴ് പ്രാദേശിക നേതാവ് വൈക്കോയുടെ ഡിഎംഡികെ ബിജെപി നയിക്കുന്ന ദേശിയ ജനാധിപത്യ സഖ്യം വിട്ടതിനു പിന്നാലെ എമുന്നണിയിലെ മറ്റൊരു തമിഴ് ഘടകകക്ഷിയായ പട്ടാളിമക്കള്‍ കക്ഷിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി. പിഎംകെയ്ക്കും എന്‍ഡിഎ വിട്ടുപോകാമെന്നു സ്വാമി തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍കൂടി പറഞ്ഞത്.
എംഡിഎംകെയും പിഎംകെയുമില്ലെങ്കിലും പ്രശ്നമൊന്നുമില്ലെന്നാണു സ്വാമിയുടെ നിലപാട്. തമിഴ് പ്രാദേശിക വിഷയങ്ങള്‍ ഉന്നയിച്ച് സഖ്യത്തെ പ്രതിസന്ധിയിലാക്കുന്നതില്‍ പ്രകോപിച്ചാണ് സ്വാമി ഇത്തരത്തില്‍ പ്രതികരിച്ചത് എന്ന് കരുതുന്നു. പിഎംകെയ്ക്കും സഖ്യം വിടാമെന്ന പരാമര്‍ശത്തോടും ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല.
ശ്രീലങ്കയുമായും ലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുമായും സ്വാമി പുലര്‍ത്തുന്ന അടുപ്പം എംഡിഎംകെയെ ചൊടിപ്പിച്ചിരുന്നു. സഖ്യം വിടാന്‍ എംഡിഎംകെയെ പ്രേരിപ്പിച്ചതിലും സ്വാമിയുടെ നിലപാടുകള്‍ കാരണമായി. രാജപക്സേയ്ക്ക് ഭാരത രത്ന നല്‍കണമെന്നാണ് സ്വാമി ആവശ്യപ്പെട്ടത്.