ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ വീടിന് പുറത്തിറങ്ങരുത് എന്നാണ് പ്രധാനമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. ലോകമഹായുദ്ധങ്ങളുടെ സമയത്തേക്കാൾ വലിയ പ്രതിസന്ധിയെയാണ് ലോകം ഇപ്പോൾ നേരിടുന്നത്. കോവിഡ് 19 ലോകമാകെ പടർന്നിപിടിക്കുകയാണ്. രോഗത്തിന് മരുന്ന് കണ്ടുപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതിനാൽ രോഗത്തെ ചെറുക്കാൻ രാജ്യത്തെ ഓരോ പൗരനും ശ്രദ്ധ പൂലർത്തേണ്ടതുണ്ട്. കോവിഡ് ബധിതാനാകില്ലെന്ന് രാജ്യത്തെ ഓരോ പൗരൻമാരും പ്രതിജ്ഞ എടുക്കണം
മറ്റുള്ളവരുടെ ആരോഗ്യവും നമ്മൾ ഉറപ്പാക്കണം. സാമൂഹ്യ അകലം പാലിക്കുന്നു എന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. മഹാമാരിയെ പ്രതിരോധിക്കുന്നതിനായി 130 കോടി ജനങ്ങൾ കുറച്ചു ദിവസങ്ങൾ രാജ്യത്തിന് നൽകണം. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കോവിഡ് 19 നിയന്ത്രണ വിധേയമായി എന്ന് തോന്നിയേക്കാം എന്നാൽ ഈ ചിന്ത അപകടമാണ്. അനാവശ്യമായി ആശുപത്രികളിൽ പോകുന്നത് ഒഴിവാക്കണം. അടിയന്തരമല്ലാത്ത സർജറികൾ മാറ്റിവയ്ക്കണം. ഭക്ഷ്യധാന്യങ്ങളും മരുന്നുകളും ഉൾപ്പടെയുള്ള എല്ലാ അവശ്യ വസ്തുക്കളും രാജ്യത്തുണ്ട്. അതിനാൽ ഇത് വാങ്ങിക്കൂട്ടി സൂക്ഷിക്കേണ്ടതില്ലാ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.