വിദ്യാര്‍ഥിനിയില്‍ നിന്ന് പിസയുടെ നിരക്കിന് പുറമേ സ്ഥാപനത്തിന്റെ ലോഗോയുള്ള കാരി ബാഗിന് 7.62 രൂപ കൂടി ഔട്ട്‌ലെറ്റ് ഈടാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തതോടെ പിസ ഔട്ട്ലെറ്റുകാർ അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ഉപഭോക്തൃ ഫോറത്തില്‍ നിന്ന് പരാതിക്കാരന് അനുകൂലമായ ഉത്തരവുണ്ടായത്.