പിണറായിയുടെ തലയ്ക്കു വിലയിട്ട ഉജ്ജൈനിലെ ആര്‍എസ്എസ് നേതാവായ കുന്ദന്‍ ചന്ദ്രാവത്തിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. ജാമ്യം എളുപ്പത്തില്‍ ലഭിക്കാവുന്ന വകുപ്പുകളാണ് മധ്യപ്രദേശ് പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നേതാവിന്റെ കൊലവിളി ഉണ്ടായത്.
“പിണറായി വിജയന്റെ തല വെട്ടുന്നയാള്‍ക്ക് ഒരുകോടി രൂപ“ എന്ന ആര്‍എസ്എസ് നേതാവിന്റെ പ്രഖ്യാപനമാണ് വിവാദമായത്. നേതാവിന്റെ ഈ പ്രഖ്യാപനം ഭീകരപ്രവര്‍ത്തനത്തിനുളള ആഹ്വാനമാണെന്ന് ചൂണ്ടിക്കാണിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.