പിണറായി- നരേന്ദ്രമോദി കൂടിക്കാഴ്ച ഇന്ന്; കുളച്ചല്‍ വിഷയം പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്യും

വെള്ളി, 29 ജൂലൈ 2016 (08:59 IST)
കുളച്ചല്‍ വിഷയമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി. ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ശനിയാഴ്ച നടക്കുന്ന പൊളിറ്റ്ബ്യൂറോ മീറ്റിംഗില്‍ പങ്കെടുത്ത ശേഷമാണ് മടങ്ങുക. 
 
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഭീഷണിയാകുംവിധം  കുളച്ചല്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയതിലുള്ള ആശങ്ക പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കും. വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായുള്ള ചര്‍ച്ചയില്‍ കണ്ണൂര്‍ വിമാനത്താവളവും രാസവകുപ്പ് മന്ത്രി അനന്ത്കുമാറുമായുള്ള ചര്‍ച്ചയില്‍ ഫാക്ട് പുനരുദ്ധാരണവുമാകും വിഷയമാകും. 
 
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പിബി യോഗം ചേരുന്നത്. ഇക്കാര്യം പിണറായി വിജയന്‍ പിബിയില്‍ നേരിട്ട് വിശദീകരിച്ചേക്കും. സാമ്പത്തിക ഉപദേഷ്ടാവിനെ മാറ്റാനുള്ള നിര്‍ദേശം പിബിയില്‍നിന്ന് ഉണ്ടാകുമോയെന്നാണ് ഇടതുകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. അതേസമയം, ഗീതാ ഗോപിനാഥിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉറച്ച നിലപാടിലാണെന്ന് പിണറായിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. 
 
 
 
 
 

വെബ്ദുനിയ വായിക്കുക