ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (14:30 IST)
ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ കുംഭകോണത്താണ് സംഭവം. മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകില എന്ന യുവതിയാണ് മരിച്ചത്. ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന ഫോണില്‍ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. 
 
ഗുരുതരമായി പൊള്ളലേറ്റ കോകിലയെ പ്രദേശവാസികള്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച മുംബൈയിലും ചാര്‍ജ് ചെയ്യവേ മൊബൈല്‍ ഫോണിന് തീപിടിച്ച് സ്ഫോടനം നടന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article