പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറയും

Webdunia
ബുധന്‍, 12 നവം‌ബര്‍ 2014 (15:31 IST)
പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞേക്കുമെന്ന് സൂചന. ലിറ്ററിന്‌ ഒരു രൂപ കുറഞ്ഞേക്കുമെന്നാണ് കരുതുന്നത്. 15 ദിവസത്തെ ശരാശരി വിലയുടെ അടിസ്‌ഥാനത്തിലും ഡോളര്‍-രൂപ വിനിമയ നിരക്കിന്റെയും അടിസ്‌ഥാനത്തിലാണ്‌ പെട്രോള്‍, ഡീസല്‍ വില നിശ്‌ചയിക്കുന്നത്‌.

നിലവിലെ സാഹചര്യത്തില്‍ വില കുറയ്ക്കുന്നത് നഷ്ടമുണ്ടാകത്തതിനാല്‍ രാജ്യത്തെ പ്രമുഖ എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത്‌ പെട്രോളിയം, ഹിന്ദുസ്‌ഥാന്‍ പെട്രോളിയം എന്നവര്‍ നിലവിലെ സാഹചര്യത്തില്‍ ലിറ്ററിന്‌ ഒരു രൂപ കുറയ്‌ക്കാനിടയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

ജാര്‍ഖണ്ഡ്‌-ജമ്മു കശ്‌മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ വില കുറയ്‌ക്കാനാണ്‌ എണ്ണകമ്പനികളുടെ ലക്ഷ്യമെന്നാണ്‌ സൂചന.  ഈ മാസം 15 ന്‌ ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനം പുറത്തുവരും.  രാജ്യാന്തര വിപണിയില്‍ അടുത്ത ദിവസങ്ങളില്‍ എണ്ണവില കുറഞ്ഞാല്‍ കൂടുതല്‍ കുറവ്‌ പ്രതീക്ഷിക്കാം.

ജാര്‍ഖണ്ഡ്‌-ജമ്മു കശ്‌മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ വിലകുറയുന്നത് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിനിടയാക്കും. ജാര്‍ഖണ്ഡിലും ജമ്മു കശ്മീരീലും അധികാരം പിടിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.