കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ക്ക് ആകാശവാണി വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യാം

ശനി, 30 ഓഗസ്റ്റ് 2014 (11:12 IST)
രാജ്യത്തെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ക്ക്  ആകാശവാണി(എഐആര്‍)​ പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തകള്‍ ഉപയോഗിക്കാമെന്ന് ട്രായ്. വാര്‍ത്ത പ്രക്ഷേപണം ചെയ്യാന്‍ അനുവദിക്കണമെന്ന കമ്മ്യൂണിറ്റി റേഡിയോ ഓപ്പറേറ്റര്‍മാരുടെ ആവശ്യത്തെ മാനിച്ചു കൊണ്ടാണ് ട്രായ് ഇത്തരമൊരു ഉത്തരവിറക്കിയത്. 
 
ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തകള്‍ അതു പോലെയോ അല്ലെങ്കില്‍ പ്രാദേശിക ഭാഷയിലേക്ക് തര്‍ജമ ചെയ്തോ കമ്മ്യൂണിറ്റി റേ‌ഡിയോകള്‍ക്ക് ഉപയോഗിക്കാം. പ്രക്ഷേപണം ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുന്നില്ലെന്ന് റേഡിയോ സ്റ്റേഷന്‍ അധികൃതര്‍ ഉറപ്പാക്കണം. വാര്‍ത്താ വിതരണ മന്ത്രാലയത്തിന് ട്രായ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളനുസരിച്ച് അഞ്ച് വര്‍ഷമായിരിക്കും ലൈസന്‍സിന്റെ കാലാവധി. 

വെബ്ദുനിയ വായിക്കുക