പെല്ലറ്റ് തോക്കിന് അനുമതിയില്ലെങ്കിൽ ബുള്ളറ്റ് ഉപയോഗിക്കേണ്ടി വരുമെന്ന് സിആർപിഎഫ് ഹൈക്കോടതിയില്‍

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2016 (20:07 IST)
പെല്ലറ്റ് ഗൺ നിരോധിച്ചാൽ അടിയന്തര ഘട്ടങ്ങളിൽ ജനക്കൂട്ടത്തിനു നേർക്ക് ബുള്ളറ്റുകൾ പ്രയോഗിക്കേണ്ടിവരുമെന്ന് സിആർപിഎഫ്. ജമ്മു കശ്‌മീര്‍ ഹൈക്കോടതിയിലാണ് സിആർപിഎഫ് ഇക്കാര്യം വ്യക്‌തമാക്കിയത്.

പെല്ലറ്റ് തോക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ ബാർ അസോസിയേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിക്കുള്ള മറുപടിയിലാണ് സിആർപിഎഫ് നിലപാട് വ്യക്തമാക്കിയത്.

പെല്ലറ്റ് ഗണ്ണുകൾ പിൻവലിച്ചാൽ അടിയന്തര ഘട്ടങ്ങളെ നേരിടുന്നതിന് സേനയ്ക്കു ബുള്ളറ്റ് ഉപയോഗിച്ച് നിറയൊഴിക്കുകയല്ലാതെ മാർമില്ല. ഇത് കൂടുതൽ നാശം വരുത്തുമെന്നും സിആർപിഎഫ് കോടതിയെ സത്യവാങ്മൂലത്തിൽ അറിയിച്ചു.

അടിയന്തരഘട്ടങ്ങളിൽ ബുള്ളറ്റ് തോക്കുകൾ ഉപയോഗിച്ചാല്‍ അത് കൂടുതല്‍ വിനാശമുണ്ടാക്കും. കഴിഞ്ഞ ജൂലൈ ഒമ്പതു മുതൽ ഓഗസ്റ്റ് 11 വരെ മാത്രം 3,500 പെല്ലറ്റ് തിരികൾ പ്രതിഷേധക്കാർക്കുനേരെ പ്രയോഗിച്ചിട്ടുണ്ടെന്ന് സിആർപിഎഫ് കോടതിയിൽ പറഞ്ഞു.
Next Article