ബിഹാറില്‍ കനയ്യക്കെതിരെ കരിങ്കൊടി ; രണ്ടു പേര്‍ അറസ്റ്റില്‍

തിങ്കള്‍, 2 മെയ് 2016 (08:55 IST)
പട്നയില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെതിരെ രണ്ട് പേര്‍ കരിങ്കൊടി കാണിച്ചു.   കൂടാതെ ഭാരത് മാതാ മുദ്രാവാക്യം മുഴക്കി വേദിയിലെത്തിയ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
 
കരിങ്കൊടി കാണിച്ച ഇരുവരേയും കനയ്യയുടെ അനുകൂലികള്‍ മര്‍ദ്ദിച്ചതിന്റെ വീഡിയോ പുറത്തു വന്നു. എന്നാല്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്നും അവരെ മര്‍ദ്ദിക്കരുതെന്നും കനയ്യ ആവശ്യപ്പെട്ടു.
 
ബിഹാര്‍ സ്വദേശിയായ കനയ്യ കുമാര്‍ ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവുമായും മുഖ്യമന്ത്രി നിതീഷ് കുമാറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജെ എന് യു കാമ്പസില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച കേസില്‍ കനയ്യ അറസ്റ്റിലായത്. പിന്നീട് ഡല്‍ഹി കോടതി ഇദ്ദേഹത്തിന് ആറു മാസത്തെ ജാമ്യം അനുവദിച്ചിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക