തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: പതഞ്​ജലി ആയുര്‍വേദിക്‌സിന്​ 11 ലക്ഷം രൂപ പിഴ

വ്യാഴം, 15 ഡിസം‌ബര്‍ 2016 (10:17 IST)
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദ ഗ്രൂപ്പിന് 11 ലക്ഷം രൂപ പിഴ. ഹരിദ്വാർ അഡീഷണൽ ഡിസ്​ട്രിക്​ട്​​ മജിസ്​ട്രേറ്റ്​ ലളിത്​ നരേൻ മിസ്രയാണ്​​ ഈ പിഴ വിധിച്ചത്​. ഒരുമാസത്തിനകം പിഴയടയ്ക്കാന്‍ കോടതി പതഞ്ജലി ഗ്രൂപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു.
 
മറ്റ്​ കമ്പനികൾ നിർമ്മിച്ച ഉൽപന്നങ്ങൾ സ്വന്തം ലേബലിൽ വിറ്റതിനും തുടര്‍ന്ന് അതി​ന്റെ പരസ്യം നൽകിയതിനുമാണ് കോടതി പിഴ വിധിച്ചത്. ഭക്ഷ്യ സുരക്ഷ നിയമത്തിലെ 52,53 എന്നീ വകുപ്പുകള്‍ പ്രകാരവും പാക്കേജിങ് ആന്‍ഡ് ലേബലിങ് ആക്ടിലെ വകുപ്പുകള്‍ പ്രകാരവുമാണ് ഈ പിഴ ശിക്ഷ. 
 
പതഞ്ജലി ഗ്രൂപ്പിന്റെ ഉൽപന്നങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട്​ മറ്റൊരു കേസും നിലവിലുണ്ട്​. 2012ലായിരുന്നി ആ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ആ കേസിന്റെ വാദം ഇപ്പോഴും കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്​.  

വെബ്ദുനിയ വായിക്കുക