പതഞ്ജലിയുടെ ആട്ട നൂഡില്‍സില്‍ ചാരത്തിന്റെ അംശമെന്ന് റിപ്പോര്‍ട്ട്
പതഞ്ജലിയുടെ ആട്ട നൂഡില്‍സില്‍ ചാരത്തിന്റെ അംശം അനുവദനീയമായതിനേക്കാളും കൂടുതലാണെന്ന് റിപ്പോര്‍ട്ട്. പതഞ്ജലിയുടെ ആട്ട നൂഡില്‍സ് നിലവാരം കുറഞ്ഞവയാണെന്നും ഭക്ഷ്യയോഗ്യമല്ലെന്നും ഭക്ഷ്യ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ ശേഖരിച്ച സാമ്പിളില്‍ നിന്ന് വ്യക്തമായി.
മീററ്റില്‍നിന്ന് ഫെബ്രവരി അഞ്ചിന് ശേഖരിച്ച പതഞ്ജലിയുടെ ആട്ട നൂഡില്‍സിലാണ് ചാരത്തിന്റെ അംശം അനുവദനീയമായതിനേക്കാളും കൂടുതലാണെന്നാണ് കണ്ടെത്തിയത്. പരിശോധന ഫലം കഴിഞ്ഞദിവസമാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ലഭിച്ചത്.
നേരത്തെ മാഗി, യിപ്പി നൂഡില്‍സുകളുടെ സാമ്പിളുകളിലും അനുവദനീയമായതിനേക്കാളേറെ ചാരത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ചാരത്തിന്റെ അംശം ഒരുശതമാനത്തിലേറെ ഉണ്ടാകരുതെന്നാണ് നിയമം അനുശ്വാസിക്കുന്നത്.