അസഹിഷ്‌ണുത വിവാദം കത്തുന്നു; പാര്‍ലമെന്റ് സമ്മേളനം ഇന്നുമുതല്‍

തിങ്കള്‍, 30 നവം‌ബര്‍ 2015 (08:44 IST)
അസഹിഷ്‌ണുത വിവാദം ഇന്ന് ലോക്‍സഭയില്‍ പ്രതിപക്ഷം ഉന്നയിക്കും. കോണ്‍ഗ്രസും സി പി എമ്മും നല്‍കിയ നോട്ടീസ് സ്‌പീക്കര്‍ അംഗീകരിച്ചു. ചരക്കുസേവന നികുതി ബില്‍ അടക്കമുള്ള ബില്ലുകള്‍ പാസാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിചാരിക്കുന്നത്. അതേസമയം, പ്രതിപക്ഷത്തിന്റെ കടുത്ത ആക്രമണം നേരിടാൻ തയാറെടുത്ത് സർക്കാർ.

അക്രമസംഭവങ്ങളെ അപലപിച്ചു പ്രമേയം പാസാക്കണമെന്നും പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയ അഞ്ചു ബിജെപി മന്ത്രിമാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരുസഭകളിലും വിവിധ കക്ഷികൾ നോട്ടിസ് നൽകിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക