കാശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെചൊല്ലി ബഹളം; ലോക്സഭ നിറുത്തിവെച്ചു

ചൊവ്വ, 3 മാര്‍ച്ച് 2015 (12:00 IST)
സംസ്ഥാനത്ത് സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താന്‍ സഹായിച്ചത് പാകിസ്ഥാനും തീവ്രവാദികളുമാണെന്ന ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ നടപടികള്‍ 11:45 വരെ നിറുത്തിവച്ചു. പിന്നീട് സഭ വീണ്ടും ചേര്‍ന്നപ്പോള്‍‍. മുഫ്തിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ലോക്സഭയുടെ മുഴുവന്‍ വികാരമാണിതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചത്. ഇന്‍ഷുറന്‍സ് ബില്ലിനെചൊല്ലി രാജ്യസഭയിലും സഭ നടപടികള്‍ തടസ്സപ്പെട്ടു.
 
ഇന്നലേയും വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന്  മുഫ്തി മുഹമ്മദ് സയിദിന്റെ  പ്രസ്താവയെതള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തിയിരുന്നു. കശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു. വിവാദ പ്രസ്താവന സംബന്ധിച്ച് പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിയിരുന്നു.
 
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഫ്തിയുടെ വിവാദ പരാമര്‍ശം. ജമ്മു കശ്മീരില്‍ സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താന്‍ പാക്കിസ്ഥാനും തീവ്രവാദികളും വിഘടനവാദികളും സഹായിച്ചുവെന്നായിരുന്നു മുഫ്തിയുടെ പരാമര്‍ശം. 


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക