ഇനിമുതല്‍ പഞ്ചാബിലെ സര്‍ക്കാര്‍ ബസുകളില്‍ പാട്ടുകള്‍ വയ്ക്കുമ്പോള്‍ യാത്രക്കാരുടെ ഇഷ്ടം കൂടി നോക്കേണ്ടി വരും. പുതിയ ഉത്തരവു പ്രകാരം സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കാര്‍ക്ക് അരോചകമായി തോന്നുന്നവയോ അസഭ്യവാക്കുകള്‍ ഉള്‍ക്കൊള്ളുന്നവയോ ആയ സിനിമാ ഗാനങ്ങള്‍, ജനങ്ങള്‍ക്ക് പ്രകോപനമുണ്ടാക്കുന്ന പാട്ടുകള്‍ എന്നിവയ്‌ക്ക് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തിയാണ് സര്‍ക്കാരിന്റെ നടപടി.
യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സേവനം ഒരുക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബസുകളില്‍ പാട്ടുകള്‍ പലപ്പേഴും ഉച്ചത്തിലാണ് വയ്‌ക്കാറുള്ളതെന്നും ഇത് യാത്രക്കാര്‍ക്ക് മാത്രമല്ല ഡ്രൈവര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പഞ്ചാബ് ഗതാഗത വകുപ്പ് മന്ത്രി അജിത്ത് സിംഗ് വ്യക്‌തമാക്കി. ബസുകളില്‍ വച്ചിരിക്കുന്ന പാട്ടുകള്‍ പരിശോധിക്കുന്നതിന് അപ്രതീക്ഷിത പരിശോധനകള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.