പാകിസ്ഥാന് ജയിലുകളില്‍ വിവിധ കാരണങ്ങളാല്‍ 352 ഇന്ത്യാക്കാര്‍ തടവില്‍ കഴിയുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ലോക്സഭയിലാണ് സുഷമ സ്വരാജ് തടവുകാരുടെ വിവരങ്ങള്‍ നല്‍കിയത്. 2015 ജനുവരിയില്‍ പാകിസ്ഥാനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യാക്കാരായ 476 മത്സ്യബന്ധന തൊഴിലാളികളും 50 സാധാരണക്കാരുമാണ് പാക് ജയിലില്‍ ഉള്ളത്.