പാകിസ്ഥാനെ ഗോദയിലേക്ക് വിളിച്ച് പഞ്ചാബ്; ലോക കബഡി കപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമോ?

ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (14:40 IST)
പാകിസ്താനെ ലോക കബഡി മത്സരത്തിന് ക്ഷണിച്ച് പഞ്ചാബ്. നവംബറിൽ നടക്കാനിരിക്കുന്ന ആറാമത് ലോക കബഡി ചാമ്പ്യൻഷിപ്പിലേക്ക് പഞ്ചാബ് പാകിസ്താനെ ക്ഷണിച്ചത്. പഞ്ചാബ് കബഡി അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരത്തിലേക്ക് പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ടുള്ള കത്ത് രണ്ടര മാസം മുമ്പാണ് പാകിസ്താൻ പഞ്ചാബ് അയച്ചത്.
 
ഉറി ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പാകിസ്താൻ ഗോദയിൽ ഇറങ്ങുമോ എന്നാണ് ഇപ്പോഴുള്ള സംശയം. പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യാ ഗവണ്മെന്റ് പാക് കബഡി താരങ്ങൾക്ക് വിസ അനുവദിക്കാൻ സാധ്യതയില്ലെന്ന് കബഡി അസോസിയേഷന്‍  പ്രസിഡന്റ് സിക്കന്ദര്‍ മലൂക്ക പറഞ്ഞു. 
 
പാകിസ്താൻ താരങ്ങൾക്ക് വിസ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തത അറിയുന്നതിനായി അധികൃതരെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിസ നിഷേധിക്കപ്പെടുകയാണെങ്കിൽ പാകിസ്താൻ ഗോദയിൽ ഇറങ്ങില്ല. ചരിത്രത്തിലാദ്യമായി പാക് ടീം ലോക കബഡി കപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക