പാകിസ്ഥാനില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം: ആറു തീവ്രവാദികള്‍ മരിച്ചു
പാകിസ്ഥാനില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ആറു തീവ്രവാദികള്‍ മരിച്ചു. അഫ്‌ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗോത്ര വര്‍ഗമേഖലയിലാണ് അമേരിക്കന്‍ ആളില്ലാ വിമാനം ആരകമണം നടത്തിയത്. നിരവധി പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.
ഗോത്രവര്‍ഗ മേഖലയായ വടക്കന്‍ വസീരിസ്‌ഥാനിലെ ഷാവാള്‍ താഴ്‌വരയില്‍ ഇന്നലെ രാത്രിയിലാണ് ആക്രമണം. പാക് രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥരാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്.
കഴിഞ്ഞ ശനിയാഴ്‌ച ഈ മേഖലകളില്‍ യു എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ വസീരിസ്‌ഥാനില്‍ തീവ്രവാദികള്‍ക്കെതിരെ യുഎസ് ശക്‌തമായ ആക്രമണം തുടരുകയാണ്. അല്‍ക്വയ്‌ദയുടേയും താലിബാന്റേയും ശക്‌തികേന്ദ്രമാണ് ഇത്.