ബിന്‍ ലാദനെ ഒറ്റിക്കൊടുത്തവര്‍ എന്‍എസ്‌ജിയിലെത്തി

തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (09:38 IST)
പാകിസ്ഥാനില്‍ ഒളിച്ച് കഴിഞ്ഞ കൊടും ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളം യുഎസ്‌ നാവികര്‍ക്ക് മനസിലാക്കിക്കൊടുത്ത ബെല്‍ജിയന്‍ മാലിനോയിസ്‌ എന്നറിയപ്പെടുന്ന നായ്‌ക്കള്‍ ഇനി എന്‍എസ്‌ജിക്കൊപ്പം.

ഒരു ഡസനോളം നായകളെയാണ്‌ എന്‍എസ്‌ജിയില്‍ ഉള്‍പ്പെടുത്തി ഭീകരവിരുദ്ധ നീക്കങ്ങളിലും കമാന്‍ഡോ ഓപ്പറേഷനുകളിലും പങ്കാളികളാക്കാന്‍ പരിശീലനം നല്‍കിയത്‌. സംശയകരമായ മനുഷ്യസാന്നിധ്യവും സ്‌ഫോടക വസ്‌തുക്കളും കൃത്യമായി കണ്ടെത്താന്‍ കഴിയുന്നവരാണ് ബെല്‍ജിയന്‍ മാലിനോയിസുകള്‍.

കുരയ്‌ക്കുന്നതിനു പകരം തല കുലുക്കിയാണ്‌ ഇതു സന്ദേശം കൈമാറുന്നതെന്നും ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. വലിയ മൂക്കും വലിയ തലയുമുള്ള ബെല്‍ജിയന്‍ മാലിനോയിസുകള്‍ രാജ്യത്ത്‌ നേരത്തെ ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ ഉള്‍പ്പെടുത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക