രാജ്യത്ത് അസ്ഥിരത വളര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുന്നു: പാകിസ്ഥാൻ
വെള്ളി, 26 ജൂണ്‍ 2015 (11:46 IST)
രാജ്യത്ത് അസ്ഥിരത വളര്‍ത്താന്‍ സഹായിക്കുന്നത് ഇന്ത്യയാണെന്ന് പാകിസ്ഥാന്‍. രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇന്ത്യ ശ്രമിക്കുകയാണ്. വിവിധ തലത്തില്‍ ഇടപെട്ട് ഇന്ത്യ ഇടപെടുന്നതായി രഹസ്യന്വേഷണ ഏജൻസികൾ നേരത്തെ അറിയിച്ചിരുന്നുവെന്ന് പാക് മന്ത്രി നിസാർ അലി ഖാനും വ്യക്തമാക്കി. ലോകത്താകമാനം അസ്ഥിരത വരുത്തുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പാകിസ്ഥാന്‍ പറഞ്ഞു.
രാജ്യത്തെ രാഷ്ട്രീയ പാർട്ടിയായ മുത്വാഹിദ് ക്വാമി മൂവ്മെന്റി (എംക്യൂഎം)ന് ഇന്ത്യ സാമ്പത്തിക സഹായവും പരിശീലനവും നൽകിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ആരോപണങ്ങളുമായി പാകിസ്ഥാന്‍ രംഗത്ത് എത്തിയത്. ബിബിസിയുടെ വെളിപ്പെടുത്തലിന്റെ ആധികാരികത പരിശോധിച്ചു വരികയാണെന്ന് വിദേശകാര്യ ഓഫിസ് വക്താവ് ക്വാസി ഖാലിലുല്ല പറഞ്ഞു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത് യുഎൻ ചാർട്ടിറിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ബിബിസിയുടെ റിപ്പോർട്ട് ഇന്ത്യ പൂർണമായും തള്ളിക്കളഞ്ഞു. വാർത്ത അടിസ്ഥാനമില്ലാത്തതാണെന്ന് ഇന്ത്യ വ്യക്തമാക്കി. എംക്യുഎമ്മും റിപ്പോർട്ടിനെ തള്ളിക്കളഞ്ഞിട്ടുണ്ട്.
ബിബിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഇടപെടലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്ന് പാകിസ്ഥാൻ ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എംക്യുഎമ്മിന് ഇന്ത്യ നൽകിയിട്ടുള്ള സഹായങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിസാർ അലി ഖാൻ കൂട്ടിച്ചേർത്തു.