അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പും ഷെല്ലാക്രമണവും; ഗ്രാമവാസികളെ മാറ്റിപ്പാർപ്പിച്ചു, സ്‌കൂളുകള്‍ അടച്ചു - തിരിച്ചടിച്ച് ഇന്ത്യ
ഞായര്‍, 14 മെയ് 2017 (10:51 IST)
ജമ്മു കശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. രജൗറി സെക്ടറിലെ ചിത്തി ബക്രി മേഖലയില്‍ പാകിസ്ഥാൻ വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുകയാണ്. രാവിലെ 6.45നാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്.
ഏഴിൽ അധികം ഗ്രാമങ്ങളെ ലക്ഷ്യമിട്ട് 82എംഎം 120 എംഎം തോക്കുകളും ഷെല്ലുകളും ഉപയോഗിച്ചാണ് പാക് ആക്രമണം. ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പാക് വെടിവയ്പ്പ് തുടരുന്നതിനാൽ സുരക്ഷാസേന, നാട്ടുകാരെ മാറ്റിപ്പാർപ്പിക്കുകയാണ്.
പാകിസ്ഥാന്റെ പ്രകോപനത്തിനെതിരെ ശക്തമായി ഇന്ത്യ തിരിച്ചടിക്കുന്നുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ ഇന്ത്യ എത്തിച്ചു.
പാക് ആക്രമണം ശക്തമായതോടെ നൗഷേരയിലെ 51 സ്കൂളുകളും മഞ്ചകോട്ടയിലെ 36 സ്കൂളുകളും
അനിശ്ചിതകാലത്തേക്ക് അടച്ചു. 193 കുടുംബങ്ങളെ ഷെൽട്ടർ ക്യാംപിലേക്കു മാറ്റിപ്പാർപ്പിച്ചു.