പാക്കിസ്ഥാന് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 45 കോടി ഡോളര്‍ അനുവദിച്ച അമേരിക്കയ്ക്ക് എതിരെ ആഞ്ഞടിച്ച് എസ് ജയശങ്കര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (09:28 IST)
പാക്കിസ്ഥാന് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 45 കോടി ഡോളര്‍ അനുവദിച്ച അമേരിക്കയ്ക്ക് എതിരെ ആഞ്ഞടിച്ച് എസ് ജയശങ്കര്‍. യുഎസും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഒരിക്കലും ഇന്ത്യന്‍ താല്‍പര്യത്തെ സഹായിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. വാഷിങ്ടണ്ണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആണവ സുരക്ഷയ്ക്കും വേണ്ടിയാണ് ഈ സഹായം പാകിസ്ഥാന് നല്‍കുന്നതെന്നാണ് അമേരിക്ക പറഞ്ഞത്. 
 
എന്നാല്‍ എഫ് 16 യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന് തീവ്രവാദത്തെ എതിര്‍ക്കാന്‍ കൊടുക്കുന്നു എന്ന് നിങ്ങള്‍ പറയുന്നെങ്കിലും എല്ലാവര്‍ക്കുമറിയാം ഈ വിമാനങ്ങള്‍ ആര്‍ക്കും നേര്‍ക്കാണ് തിരിച്ചുവയ്ക്കുന്നതെന്നും ഇതിന്റെ ഉപയോഗം എന്താണെന്നും. പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെയാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുക എന്ന സത്യം എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍