യോഗത്തിലുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഐ എസ് ഐ ഡയറക്‌ടര്‍ ജനറല്‍ റിസ്വാന്‍ അക്തര്‍, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് നാസര്‍ ജന്‍ദജുവാ എന്നിവര്‍ പാകിസ്ഥാനിലെ നാല് പ്രവിശ്യകളും സന്ദര്‍ശിക്കും. സര്‍ക്കാര്‍ തീവ്രവാദികള്‍ക്ക് എതിരെ എടുക്കുന്ന നടപടികളില്‍ ഇടപെടരുതെന്നും അവരെ സംരക്ഷിക്കാന്‍ ശ്രമിക്കരുതെന്നും പ്രവിശ്യ അപ്പക്സ് കമ്മിറ്റിക്കും ഐ എസ് ഐ സെക്‌ടര്‍ കമ്മിറ്റിക്കും ഇവര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.