44 സീറ്റുകള്‍ മാത്രം ലഭിച്ചതിനാല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുവാന്‍ യോഗ്യരല്ല എന്ന വാദം എന്‍ഡിഎ സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. ഏറ്റവും കുറഞ്ഞത് പത്തു ശതമാനമെങ്കിലും സീറ്റ് പാര്‍ലമെന്റിലുണ്ടാവണമെന്ന ആദ്യ ലോകസഭാ സ്പീക്കറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വാദം ഉണ്ടായത്. മുന്‍കാലത്തെ പല കോണ്‍ഗ്രസ് സര്‍ക്കാറും പ്രതിപക്ഷത്തെ ഇതിലൂടെ ഒഴിവാക്കിയിട്ടുമുണ്ടെന്ന കാര്യവും അവര്‍ ഉന്നയിച്ചു.