ഓപ്പറേഷൻ ക്ലീൻ; നമ്പർ പ്ലേറ്റിൽ വരെ ജാതിപ്പേര്, വടിയെടുത്ത് പൊലീസ്

ചൊവ്വ, 9 ജൂലൈ 2019 (12:39 IST)
വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ ജാതിപ്പേരും കുടുംബപ്പേരും ചേർത്തവർക്കെതിരെ നടപടി സ്വീകരിച്ച് പൊലീസ്. ചിലർ മതം, ജോലി എന്നിവ നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തുകയും ഇതുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ഒട്ടിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്നാണ് നടപടി.  
 
ഇതുമായി ബന്ധപ്പെട്ട് നോയിഡയിലും ഗ്രേറ്റർ നോഡിയയിലുമായി എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ ക്രമക്കേട് കണ്ടെത്തിയതിനാണ് 1457 വാഹനങ്ങൾക്ക് പിഴ ചുമത്തുകയും എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
 
കഴിഞ്ഞ ദിവസമാണ് നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമായി പൊലീസ് വ്യാപക വാഹന പരിശോധനകൾ നടത്തിയത്. ഓപ്പറേഷൻ ക്ലീൻ എന്ന പേരിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഗൌതം ബുദ്ധ് നഗർ പൊലീസ് വാഹനങ്ങൾ പരിശോധിച്ചത്.  
 
ഉത്തർപ്രദേശിൽനിന്ന് ഡൽഹിയിലേക്ക് അനധികൃതമായി സർവീസ് നടത്തിയ ആഡംബര ബസുകളും പൊലീസ് പിടികൂടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍