സുധ സിംഗിന് പിന്നാലെ ഒ പി ജെയ്ഷയ്ക്കും എച്ച് 1 എൻ 1

വെള്ളി, 26 ഓഗസ്റ്റ് 2016 (07:58 IST)
റിയോ ഒളിമ്പിക്സ് വേദിയിൽ നിന്നും തിരികെയെത്തിയ മലയാളി താരം ഒ പി ജെയ്ഷയ്ക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ നടത്തിയ രക്തസാമ്പിൾ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അതേ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ജെയ്ഷ ഇപ്പോൾ. ജെയ്ഷയ്ക്കൊപ്പം കവിത റൗത്തിനേയും പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ജെയ്ഷയ്ക്ക് മാത്രമാണ് എച്ച് 1 എൻ 1 എന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്.
 
നേരത്തേ റിയോയിൽ ജെയ്ഷയുടെ സഹവാസി ആയിരുന്ന സുധാ സിങിന് എച്ച് 1 എൻ 1 ആണെന്ന് സ്ഥിരീകരണമായിരുന്നു. സുധയ്ക്ക് സിക വൈറസ് പടർന്നിട്ടുണ്ടാകാമെന്ന ധാരണയിൽ നടത്തിയ പരിശോധനയിലാണ് സുഷയ്ക്ക് സിക വൈറസ് അല്ല എച്ച് 1 എൻ 1 ആണെന്ന് കണ്ടെത്തിയത്. സുധയുടെ റൂംമേറ്റ് ആയതിനാലാണ് ജെയ്ഷയുടെയും കവിതയുടെയും രക്തം പരിശോധിച്ചത്. നേരത്തേ ടീം അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജെയ്ഷ രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക