ഉമ്മന്‍ചാണ്ടി ഉരുക്ക് മനുഷ്യനാണെന്ന് ഖുശ്ബു

ചൊവ്വ, 16 ഡിസം‌ബര്‍ 2014 (08:13 IST)
സര്‍ദാര്‍ പട്ടേല്‍ കഴിഞ്ഞാല്‍ ഇന്ത്യ കണ്ട ഉരുക്കുമനുഷ്യന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് തെന്നിന്ത്യന്‍ താര റാണിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു. ഊട്ടിയില്‍ നടന്ന കോണ്‍ഗ്രസ്  സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താര റാണി.

രാജീവ് ഗാന്ധി പ്രതിമ അനാവരണം ചെയ്യുന്നതിനായി കോണ്‍ഗ്രസ്  സംഘടിപ്പിച്ച ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യാതിഥി. എന്നാല്‍ മോശമായ കാലാവസ്ഥ കാരണം ഹെലികോപ്ടറ്ററില്‍ ഉമ്മന്‍ചാണ്ടിക്ക് ചടങ്ങില്‍ എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലാതിരുന്നിട്ടും ഖുശ്ബു ഉമ്മന്‍ചാണ്ടിയെ വാനോളം പുലര്‍ത്തിയത്. താരത്തിന്റെ പ്രസ്ഥാവന കേട്ട ജനങ്ങള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് കേട്ടത്.

കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ മദ്യനിരോധനത്തെ ഖുശ്ബു പ്രശംസിച്ചു. ഉമ്മന്‍ ചാണ്ടി എത്തുമെന്ന പ്രതീക്ഷയില്‍ ഊട്ടി മുഴുവന്‍ അദ്ദേഹത്തിന്റെ ഫ്ലെക്സുകള്‍കൊണ്ടു നിറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക