ഉറിയിലെ നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടല്‍; പത്ത് ഭീകരരെ സൈന്യം വധിച്ചു, ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (07:37 IST)
ജമ്മു-കശ്മീരിലെ ഉറിയിലും നൗഗാമിലും വീണ്ടും നുഴഞ്ഞുകയറ്റശ്രമം. രാജ്യത്തെ തന്നെ നടുക്കിയ ഭീകരാക്രമണത്തിനു പിന്നാലെയാണ് വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. എന്നാല്‍ ഈ രണ്ടു ശ്രമവും സൈന്യം പരാജയപ്പെടുത്തി. 
 
പതിനഞ്ചുപേരാണ് ഉറിയിലെ ലചിപുര മേഖലയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇതില്‍ പത്ത് തീവ്രവാദികളെ സൈന്യം വധിച്ചു. ഒരു സൈനികനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോളും തുടരുകയാണ്. നൗഗാം മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്.
 

വെബ്ദുനിയ വായിക്കുക