56-കാരി പുള്ളിപ്പുലിയെ വെട്ടിക്കൊന്നു. ഉത്തരാഖണ്ഡുകാരിയായ കമല ദേവി എന്ന അമ്പത്താറുകാരിയാണ് പുള്ളിപ്പുലിയെ വെട്ടിക്കൊന്നത്. തന്നെ വകവരുത്താനെത്തിയ പുള്ളിപ്പുലിയെ ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനിനൊടുവില്‍ കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഗുരുതര പരുക്കുകളേറ്റ കമലയെ ശ്രീനഗര്‍ ഗര്‍വാള്‍ ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൈകളില്‍ മൂന്ന് ഒടിവും ശരീരത്തില്‍ ആഴത്തിലുളള മുറിവുകളുമുണ്ട്. മുറിവുകള്‍ക്ക് നുറില് കൂടുതല്‍ തുന്നലുകള്‍ വേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ട്.